San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കിയിൽ ഇ-ചെല്ലാൻ പരിഹാര അദാലത്ത് ഏപ്രിൽ 22-ന്



ഇടുക്കിയിൽ ഇ-ചെല്ലാൻ പരിഹാര അദാലത്ത് ഏപ്രിൽ 22-ന്. പിഴകൾ തീർപ്പാക്കാൻ അവസരം.

ജില്ലയിൽ തീർപ്പാക്കാതെ കിടക്കുന്നതും റെഗുലർ കോടതികളിലേക്ക് അയച്ചതുമായ ഇ-ചെല്ലാനുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ‘ഇ-ചെല്ലാൻ പരിഹാര സദസ്സ്’ സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 22-ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് അദാലത്ത് നടക്കുക.
ഇടുക്കി ജില്ലയിലെ വിവിധ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് പരിഹാര സദസ്സുകൾ ഒരുക്കിയിരിക്കുന്നത്. വാഹന ഉടമകൾക്ക് തങ്ങളുടെ പേരിൽ നിലവിലുള്ള ഇ-ചെല്ലാൻ കുടിശ്ശികകൾ ഈ അവസരം പ്രയോജനപ്പെടുത്തി തീർപ്പാക്കാവുന്നതാണ്. നിയമലംഘനങ്ങൾക്കുള്ള പിഴ തുകയുടെ പകുതി (50%) മാത്രം അടച്ചാൽ മതിയാകും.
31-12-2024 വരെയുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴകൾക്കാണ് ഈ ഇളവ് ബാധകം.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി 30-04-2026-ന് മുൻപായി പിഴ തുക അടച്ചു തീർക്കേണ്ടതാണ്. ഇളവ് ലഭിക്കുന്നതിനായി https://services.mvd.kerala.gov.in  പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.  രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് ഇതേ സൈറ്റിൽ തന്നെ പണം അടക്കാവുന്നതാണ്.

അദാലത്ത് നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ:
ആർ.ടി.ഒ ഇടുക്കി: കളക്ടറേറ്റ്
ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്: വെങ്ങല്ലൂർ, തൊടുപുഴ
ആർ.ടി.ഒ മിനി സിവിൽ സ്റ്റേഷൻ: തൊടുപുഴ
ആർ.ടി.ഒ ദേവികുളം: അടിമാലി
ആർ.ടി.ഒ വണ്ടിപ്പെരിയാർ: മിനി സിവിൽ സ്റ്റേഷൻ, പീരുമേട്
ആർ.ടി.ഒ ഉടുമ്പഞ്ചോല: മിനി സിവിൽ സ്റ്റേഷൻ, നെടുങ്കണ്ടം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!