വെട്ടിയാങ്കൽ കുടുംബ വാർഷിക യോഗം 19 – ന്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വെട്ടിയാങ്കൽ കുടുംബങ്ങളുടെ 22-ാമത് സംസ്ഥാനതല വാർഷികപൊതുയോഗം 19 – ന് [ 19-04-2026 ഞായറാഴ്ച ] കോതമംഗലത്ത് നടക്കും.രാവിലെ 9 – ന് രാമല്ലൂർ വിൻസൻഷ്യൻ ആശ്രമത്തിൽ ദിവ്യബലി .10.30-ന് കോതമംഗലം മരിയ ഇന്റർനാഷണൽ ഹോട്ടൽ ഹാളിൽ വചന പ്രഘോഷകനും ധ്യാനഗുരുവും ബാംഗ്ലൂർ ലോഗോസ് റിട്രീറ്റ് സെന്റർ ഡയറക്ടറുമായ റവ.ഡോ.ജോസ് വെട്ടിയാങ്കൽ വി.സി. ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് റിജിൽ ജോയി അധ്യക്ഷത വഹിക്കും. സജീവ് ജോൺ , വി.വി. പോൾ, വി.ജെ.ജോൺ, വി.പി.ജോസ്, അനൂസ് വി.ജോൺ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ, മുതിർന്നവർ നവദമ്പതിമാർ , വിവാഹ ജൂബിലി ആഘോഷിക്കുന്നവർ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എന്നിവരെ ആദരിക്കും. ഉച്ചകഴിഞ്ഞ് ക്വിസ് മൽസരവും പൊതു ചർച്ചകളും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കലാപരിപാടികളും നടക്കും….. 26 – ന് കുടുംബാംഗങ്ങൾക്കുള്ള ഏകദിന ധ്യാനവും വിടുതൽ പ്രാർത്ഥനകളും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കുമെന്നും സംഘാടക സമിതിയംഗം വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു….. റിജിൽ ജോയി പ്രസിഡണ്ട് 9544985606 വി.ജെ.ജോൺ സെക്രട്ടറി 9400905470….. വർഗീസ് വെട്ടിയാങ്കൽ 9447875844
















































































































