Idukki വാര്‍ത്തകള്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – രജിസ്ട്രേഷന് പുതുക്കാം

എംപ്ലോയ്മെന്റ് എകസ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള, എന്നാല്‍ വിവിധ കാരണങ്ങളാല്‍ 1995 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡില്‍ പുതുക്കുന്ന മാസം 10/94 മുതല്‍ 10/2025 വരെ) രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട്, രജിസ്ട്രേഷന് പുതുക്കി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ ദൂതന് മുഖേനയോ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കി എടുക്കാവുന്നതാണെന്ന് പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
















































































































