San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഉയര്‍ന്ന അള്‍ട്രാ വയലറ്റ് വികിരണതോത്, കൊടുംചൂട്; സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?



കേരളത്തില്‍ ഉയര്‍ന്ന ചൂടും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് വികിരണതോതും രേഖപ്പെടുത്തിയത് ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ സൂര്യാഘാതമടക്കം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും. കേരളം വിയര്‍ത്തൊലിക്കുമ്പോള്‍, സൂര്യന്‍ ചുട്ടുപൊള്ളുമ്പോള്‍ സുരക്ഷിതരായിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്ന് നോക്കാം.

സൂര്യാതപ ലക്ഷണങ്ങള്‍ എന്തെല്ലാം?

ഉയര്‍ന്ന അള്‍ട്രാ വയലറ്റ് വികിരണതോതും കനത്ത ചൂടും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. ഉയര്‍ന്ന തോതില്‍ തുടര്‍ച്ചയായി അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും സൂര്യാഘാതത്തിനും ത്വക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകാം. അന്തരീക്ഷതാപം ഒരു പരിധിയിലപ്പുറം ഉയര്‍ന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യാതപം കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ്. ക്ഷീണവും തലകറക്കവും തലവേദനയും പേശിവലിവും ഓക്കാനവും അസാധാരണമായ വിയര്‍പ്പും ദാഹവും, മൂത്രത്തിന്റെ അളവ് കുറയലും മഞ്ഞനിറമാകലും ബോധക്ഷയവുമൊക്കെയാണ് സൂര്യാതപ ലക്ഷണങ്ങള്‍.

സൂര്യപ്രകാശം ഏറ്റവും കടുത്ത അവസ്ഥയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത. പത്തു വയസ്സില്‍ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവര്‍ക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതല്‍. ചികിത്സിച്ചില്ലെങ്കില്‍ തലച്ചോറും ഹൃദയവും വൃക്കകളും പേശികളും തകരാറിലാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം. ചര്‍മ്മ, നേത്ര രോഗങ്ങളുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലര്‍ത്തണം.


ഉയര്‍ന്ന ശരീരോഷ്മാവ്, ശരീരത്തില്‍ ചുവന്ന പാടുകള്‍, അതികഠിനമായ തലവേദന, തലകറക്കം, ചുഴലിരോഗലക്ഷണങ്ങള്‍, ഉയര്‍ന്ന നാഡിമിടിപ്പ്, ബോധക്ഷയം, ഓക്കാനം, പേശിമുറുകല്‍, അമിതമായ ദാഹം, കുഴഞ്ഞുവീഴല്‍, അതികഠിനമായ തളര്‍ച്ച, ശരീരത്തില്‍ പൊള്ളലേറ്റ പോലുള്ള കുമിളകള്‍ എന്നിവയൊക്കെയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.

എങ്ങനെ പ്രതിരോധിക്കണം?

സൂര്യാഘാതമേറ്റ വ്യക്തിയെ ഉടനടി തന്നെ തണലിലേക്ക് മാറ്റണം. വെള്ളം ധാരാളം നല്‍കണം. ഇളനീര്, നാരങ്ങാവെള്ളം എന്നിവയും നല്‍കാം. ഇറുകിയ വേഷങ്ങളാണെങ്കില്‍ അവ അയച്ചിടണം, ശരീരത്തില്‍ വെള്ളം തളിക്കണം, നനഞ്ഞ തുണി ശരീരത്തിലിടാം. ശരീരം തണുപ്പിക്കാന്‍ ഐസും ഉപയോഗിക്കാം. ബോധം പോയ അവസ്ഥയില്‍ വെള്ളം കൊടുക്കാന്‍ ശ്രമിക്കരുത്. ആളെ ഇടതുവശത്തേക്ക് ചെരിച്ചു കിടത്തുകയാണ് നല്ലത്.

സൂര്യാഘാതത്തെ പ്രതിരോധിക്കാനായി ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ദിവസവും എട്ടു മുതല്‍ പത്തു ഗ്ലാസ് വെള്ളം കുടിക്കണം, രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ പുറത്ത് തൊഴിലെടുക്കുന്നത് ഒഴിവാക്കണം, സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ മുപ്പതിനുമേലുള്ള സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കണം, അയഞ്ഞ, ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക, കുട ഉപയോഗിച്ചു മാത്രമേ പുറത്തിറങ്ങാവൂ, ഫാന്‍, എ സി എന്നിവ വീട്ടില്‍ ഉപയോഗിക്കണം, വായു സഞ്ചാരമുണ്ടാകാന്‍ ജനാലകള്‍ തുറന്നിടണം, ചായ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കണം. സൂര്യാഘാതമുണ്ടാകാതെ നോക്കുന്നതാണ് ഏറ്റവും നന്ന്, ഉണ്ടായാല്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം സമയം കളയാതെ വൈദ്യസഹായം തേടുകയും വേണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!