Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ വിഷു വിപണി ആരംഭിച്ചു

കട്ടപ്പനയിൽ വിഷു വിപണി ആരംഭിച്ചു.
കുടുംബശ്രീ CDS ൻ്റെ നേതൃത്വത്തിലാണ് വിഷു വിപണിക്ക് തുടക്കം കുറിച്ചത്
കട്ടപ്പന നഗരസഭ കുടുംബശ്രീ CDS ൻ്റെ നേതൃത്വത്തിലാണ് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ വിഷു വിപണി ആരംഭിച്ചത്.
കർഷകർ ഉദ്പ്പദിപ്പിച്ച പച്ചക്കറികൾ , കുടുംബശ്രീ ഉദ്പ്പന്നങ്ങൾ എല്ലാം വിപണിയിൽ ലഭ്യമാണ്
നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി വിപണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി ആദ്യ വിൽപ്പന സ്വീകരിച്ചു
CDS -2 ചെയർ പേഴ്സൺ രജനി സലി അദ്ധ്യക്ഷയായിരുന്നു.
നഗരസഭ കൗൺസിലർ രഞ്ജിനി സജീവ്, CDS -1 ചെയർ പേഴ്സൺ ലൂഥിയ തോമസ്, കുടുംബശ്രീ എം ഇ സി ബിന്ദു ബാബു,രത്നമ്മ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
വിപണി 14 ന് സമാപിക്കും
















































































































