San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ



കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള റഫറി പാനല്‍ പുറത്തുവിട്ടു. രണ്ട് വനിതകള്‍ അടക്കം തെരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയിരിക്കുന്നത്. 88 അസിസ്റ്റന്റ് റഫറിമാരുടെയും 30 പേരടങ്ങുന്ന വീഡിയോ അനലൈസിങ് ഒഫീഷ്യല്‍സിന്റെ പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. യുഎസില്‍ നിന്നുള്ള ടോറി പെന്‍സോ, മെക്‌സിക്കോയില്‍ നിന്നുള്ള കാറ്റിയ ഗാര്‍ഷ്യ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച വനിതകള്‍. ഇത് രണ്ടാം തവണയാണ് പുരുഷ ലോകകപ്പില്‍ വനിത റഫറിമാരെ ഉള്‍പ്പെടുത്തുന്നത്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ മൂന്ന് വനിത റഫറിമാരെ ഫിഫ നിയമിച്ചിരുന്നു. ഇത്തവണ രണ്ട് വനിത റഫറിമാര്‍ക്ക് പുറമെ മൂന്ന് വനിതകളെ അസിസ്റ്റന്റ് റഫറിമാരായും ഒരാളെ വി ഡിയോ മാച്ച് ഒഫീഷ്യല്‍ ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 170 മാച്ച് ഒഫീഷ്യല്‍സാണ് 104 മത്സരങ്ങള്‍ ഉള്ള ടൂര്‍ണമെന്റിന്റെ ഭാഗമാകുക. 48 ടീമുകള്‍ മത്സരിക്കും. പതിവിന് വിപരീതമായി നാല്‍പ്പത് മത്സരങ്ങള്‍ ഇത്തവണ കൂടുതലാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!