Idukki വാര്‍ത്തകള്‍
കളഞ്ഞ് കിട്ടിയ 5 പവൻ സ്വർണ്ണവും 7000 രൂപായും ഒൻപത് വർഷത്തിന് തിരിച്ച് നൽകി കട്ടപ്പനയിൽ ഒരു കുടുംബം

കട്ടപ്പന നഗരസഭ വെള്ളയാംകുടി വാർഡിൽ നടന്ന സത്യസന്ധതയുടെ ഒരു സംഭവം അറിയിക്കട്ടെ.
9 വർഷങ്ങൾക്കു മുൻപ് കൈനിക്കുന്നിൽ ജോജോ
വീട്ടിൽ നിന്നും ഒരു അലമാര തൊട്ടടുത്ത വീട്ടിലുള്ള മരോട്ടിശ്ശേരിൽ ബാബുവിന്ന് നൽകുകയും അവർ അത് ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ അലമാരയുടെ തുറക്കാൻ സാധിക്കാത്ത ഒരു ട്രോ വർഷങ്ങൾക്ക് ശേഷം തുറന്നപ്പോൾ അതിനകത്ത് ജിജോയുടെ അമ്മയുടെ അഞ്ചു പവനോളം വരുന്ന സ്വർണ ആഭരണങ്ങളും 7000 രൂപയോളം ഉണ്ടായിരുന്നു .
അത് ഈസ്റ്റർ ദിനത്തിൽ നഗരസഭ കൗൺസിലർ ബീന സിബിയുടെ സാന്നിധ്യത്തിൽ ജിജോക്കും കുടുംബത്തിനും കൈമാറി മരോട്ടിശ്ശേരി ബാബുവും കുടുംബവും കൈ മാറി.
















































































































