നാട്ടുവാര്‍ത്തകള്‍
ഇടുക്കിയിലെ കനത്ത മഴ ;LIVE അപ്ഡേറ്റുകൾ
- 👉 👉 ഇടുക്കിയിലെ രാത്രികാല യാത്ര നിരോധനം 21 വരെ നീട്ടി. വിനോദസഞ്ചാരമേഖലകളിലെ കയാക്കിങ്, ബോട്ടിങ് എന്നിവക്കും നിരോധനം. തേക്കടിയിലെ ബോട്ടിങ് നിർത്തിവച്ചു.
- 👉 👉 ചെറുതോണി പാലത്തിന് സമീപം ചെറിയതോതിൽ മണ്ണിടിച്ചിൽ ആരംഭിച്ചിട്ടുണ്ട് അതിനാൽ പാലത്തിനു സമീപത്തായി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുള്ള ആളുകൾ അവിടെ നിന്ന് വാഹനം മാറ്റി പാർക്ക് ചെയ്യേണ്ടതാണ്
- 👉 👉 കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം മുങ്ങുന്നു. മുണ്ടക്കയം–എരുമേലി റോഡിലെ കോസ് വേ മുങ്ങി. സമീപത്തെ വീടുകൾ മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയം–എരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.
- 👉 👉 ഇടുക്കി ശാന്തിഗ്രാം റോഡിൽ മണ്ണിടിഞ്ഞു. പാണ്ടിപ്പാറക്ക് സമീപം ഗതാഗതം തടസപ്പെട്ടു.
- 👉 👉 ഇടുക്കിയിൽ മഴ ശക്തമായി. ഹൈറേഞ്ചിലും ലോറേഞ്ചിയും മഴയുണ്ട്. വിവിധ മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ. ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.തോട്ടം മേഖലകളിലെ ജോലി താത്കാലികമായി നിർത്തി വെയ്ക്കാൻ നിർദേശം. അണക്കെട്ടുകളിൽ ജലനിരപ്പ് വർധിക്കുന്നു. പുഴയോരങ്ങളിൽ താമസിയ്ക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. ഇടുക്കി ഡാമിൽ 2391. 36 ആണ് ജലനിരപ്പ്. ഡാമിൽ ബ്ലു അലർട്ട് നിലനിൽക്കുന്നു.
- 👉 👉 ലബ്ബക്കട ഷാപ്പിന് എതിർവശത്തുള്ള മണ്ണിടിഞ്ഞ് വഴി ബ്ലോക്ക് ആയിരിക്കുന്നു