San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടം, തൊഴിലില്ലായ്മ നിരക്ക് 10 വർഷം കൊണ്ട് കുറഞ്ഞു’; തോമസ് ഐസക്



അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. സുപ്രധാനമായ മറ്റൊരു നേട്ടം കൂടി ഉണ്ടായി. തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ പത്ത് വർഷം കൊണ്ട് കുറഞ്ഞു. കേന്ദ്രത്തിന്റെ കണക്കാണിത്. 2025-26 ലെ സർവേ റിപ്പോർട്ട്‌ പ്രകാരം 4.3% മാത്രം. 11.4 ശതമാനത്തിൽ നിന്നാണ് പത്ത് വർഷം കൊണ്ട് ഈ കുറവ് ഉണ്ടായത്. 72 നിർദേശങ്ങൾ തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി. UDF പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതെന്നും അദ്ദേഹം വിമർശിച്ചു.

LDF പ്രകടന പത്രിക പൂർണമായും നടപ്പാക്കും. UDF പ്രകടന പത്രികയിൽ കിഫ്‌ബിയേ കുറിച്ച് പരാമർശമേയില്ല. പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് UDF പറയണ്ടേ. കിഫ്‌ബിയെ തകർക്കാനാണ് ശ്രമം. ക്ഷേമ പ്രവർത്തനങ്ങൾ UDF എങ്ങനെ നടപ്പാക്കും? UDF എങ്ങനെ പണം കണ്ടെത്തും?. GST യേ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പോലും UDFനില്ല. UDFനും എൻഡിഎയ്ക്കും വിഭവസമാഹരണത്തിന് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി സുധാകരന്റെ നരക കേരളം പരാമർശം. സുധാകന്റെത് പ്രഹസനം. രാഷ്ട്രീയ നിലപാട് സാധൂകരിക്കാൻ എന്തും വിളിച്ചു പറയുന്നു. സുധാകരൻ പാർട്ടി വിട്ടിട്ട് ഇത്ര നാളല്ലെ ആയുള്ളൂ. ആ കാലം കൊണ്ട് പാർട്ടിയും സർക്കാരും മാറി മറിഞ്ഞെന്നാണോ?. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം മനസിലാകും. ജി സുധാകരന് ഭ്രമം, അധികാര മോഹം. സഹതാപം തോന്നുന്നു. SDPI യുമായി രാഷ്ട്രീയ കൂട്ട്കെട്ട് ചർച്ച നടന്നിട്ടില്ല. SDPI എന്നല്ല ആരു വോട്ട് തന്നാലും സ്വീകരിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!