പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദുബായിൽ മരണമടഞ്ഞ കട്ടപ്പന അമ്പലക്കവല കാവുംപടി പുത്തൻപുരക്കൽ ബിനോജ് ബാലൻ്റെ മൃതശരീരം ഇന്ന് (04/04/2026) രാവിലെ 7 മണിക്ക് വീട്ടിൽ എത്തിച്ചു. സംസ്ക്കാരം 10.30 ന് വീട്ടുവളപ്പിൽ

ദുബായിൽ വച്ച് കരൾരോഗബാധിതനായി ബിനോജ് 2 മാസമായി വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
നാട്ടിൽ എത്തിച്ച് കരൾ മാറ്റി വക്കുന്നതുൾപ്പെടെയുള്ള ചികിത്സക്ക് 30 ലക്ഷത്തോളം രൂപാ ആവശ്യമായിരുന്നു. എയർ ആംബൂലൻസിൽ എത്തിച്ച് ചികിത്സ നൽകുന്നതിനായി കട്ടപ്പന നഗരസഭ ചെയർപേർ്‌സൺ ജോയി വെട്ടിക്കുഴി ചെയർമാനായും എസ്എൻഡിപി മലനാട് യൂണിയൻ പ്രസിഡൻ്റ് കൺവീനറായും ബിനോജ് ചികിത്സ സഹായ നിധി രൂപികരിച്ച് നടപടികൾ ആരംഭിച്ച് വരുന്നതിനിടയിലാന്ന് ബിനോജ് മരണപ്പെട്ടത്. ശനിയാഴ്ച വെളുപ്പിന് നെടുമ്പാശ്ശേരിയിൽ എത്തുന്ന മുതദേഹം രാവിലെ 7 മണിയോടെ കട്ടപ്പന അമ്പലക്കവല കാവുംപടിയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് 10.30 ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ ഷിജിമോൾ തൂക്കൂപലം പടിഞ്ഞാറ്റേതിൽ കുടുംബാഗംമാണ്. മക്കൾ ശിവാനി ,ആദിത്യൻ
















































































































