യേശുക്രിസ്‌തുവിന്റെ അന്ത്യാത്താഴത്തേ അനുസ്മരിച്ചു ഹൈറേഞ്ചിലെ ക്രൈസ്തവവിശ്വാസികൾ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു

യേശുക്രിസ്‌തുവിന്റെ അന്ത്യാത്താഴത്തേ അനുസ്മരിച്ചു ഹൈറേഞ്ചിലെ ക്രൈസ്തവവിശ്വാസികൾ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രുഷയും പെസഹാ വ്യാഴകർമങ്ങളും നടന്നു.
അന്ത്യ അത്താഴ വേളയിൽ ഈശോ ശിഷ്യൻ മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക ലോകത്തിനു കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രുഷ നടന്നത്.
പെസഹാ വ്യാഴം പ്രമാണിച്ചു വീടുകളിൽ രാത്രി അപ്പം മുറിക്കൽ ശുശ്രുഷയും നടക്കും.
ഹൈറേഞ്ചിലെ ആദ്യകാല ദേവാലങ്ങളായ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളി, വെള്ളയാം കുടി, സെന്റ് ജോർജ് ഫൊറോനാ പള്ളി, ഉപ്പുതറ സെന്റ് മേരിസ് ഫോറോനാ പള്ളി, എഴുകുംവയൽ സെന്റ്ജ്യൂഡ് പള്ളി, ഇരട്ടയാർ, സെന്റ് തോമസ് ഫോറോനാ പള്ളി, അണക്കര സെന്റ് തോമസ് ഫോറോനാ പള്ളി, കട്ടപ്പന സെന്റ് ജോർജ് ഓർത്തഡോസ് പള്ളി, കട്ടപ്പന സി എസ് ഐ പള്ളി
എന്നിവിടങ്ങളിൽ പെസഹാ വ്യാഴം പ്രമാണിച്ചുള്ള തിരുകർമ്മങ്ങളും കൽകഴുകൽ ശുശ്രുഷയും, കുരിശിന്റെ വഴിയും നടന്നു
കട്ടപ്പന സെന്റ് ജോർജ് ഫെറോനാ ദേവാലയത്തിൽ രാവിലെ 6.30 ന്
നടക്കുന്ന പെസഹാ തീരുകർമ്മങ്ങൾക്ക് ഫെറോന വികാരി ഫാ. ജോസ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോർജ് പുല്ലന്തനാൽ എന്നിവർ നേതൃത്വം നൽകും.
















































































































