പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാലാ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കട്ടപ്പന സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കട്ടപ്പന സ്വദേശിയായ ക്രിസ്റ്റോ ആണ് മരിച്ചത്

കിടങ്ങൂർ പഞ്ചായത്ത് വാർഡ് 7-ൽ, പൊങ്കുന്നത്ത് അമ്പലക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ കട്ടപ്പന കുന്തളംപാറ സ്വദേശിയായ സാജൻ കുന്നേലിൻ്റെ മകൻ ക്രിസ്റ്റോ തോമസ് (21) നദി കുറുകെ നീന്തുന്നതിനിടെ നദിയുടെ മധ്യഭാഗത്ത് കാണാതാവുകയും വെള്ളത്തിൽ മുങ്ങിപ്പോകുകയും ചെയ്തു.
പാലാ അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ സംഘവും കോട്ടയം നിലയത്തിൽ നിന്നെത്തിയ സ്കൂബാ ടീമും ചേർന്ന് മീനച്ചിൽ ആറിൽ നിന്ന് ഏകദേശം 20 അടി ആഴത്തിൽ നിന്ന് യുവാവിനെ കണ്ടെത്തി.
















































































































