പോസ്റ്റൽ വോട്ട്: ജില്ലയിൽ കേന്ദ്രങ്ങൾ സജ്ജം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും അനിവാര്യ സേവനങ്ങളിൽപ്പെട്ട വോട്ടർമാർക്കും (എ.വി.ഇ.എസ്) പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇടുക്കി ജില്ലയിൽ വിവിധ വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ (വി.എഫ്.സി), പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകൾ (പി.വി.സി), ഡെസിഗ്നേറ്റഡ് വി. എഫ് സി കേന്ദ്രങ്ങൾ എന്നിവ സജ്ജീകരിച്ചു. ഇടുക്കി കുയിലിമല കളക്ടറേറ്റ് കോമ്പൗണ്ടിലുളള ജില്ലാ പ്ലാനിംഗ് കോൺഫറൻസ് ഹാളിലാണ് ഡെസിഗ്നേറ്റഡ് വി. എഫ് സി കേന്ദ്രം.
എ.വി.ഇ.എസ് വോട്ടർമാർക്ക് ഏപ്രിൽ രണ്ട് വരെയാണ് പോസ്റ്റൽ വോട്ടിങ്ങിനുള്ള സൗകര്യം സെന്ററുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വിവിധ മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ട് സെന്ററുകൾ (എ.വി.ഇ.എസ്)
ദേവികുളം – എക്സൈസ് റേഞ്ച് ഓഫീസ് (സബ് കളക്ടർ ഓഫിസിന് സമീപം)
ഉടുമ്പൻചോല – മിനി സിവിൽ സ്റ്റേഷൻ, 2 -ാം നില
തൊടുപുഴ – താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ, 4-ാം നില, സിവിൽ സ്റ്റേഷൻ
ഇടുക്കി – ജില്ലാ പ്ലാനിംഗ് ഓഫീസ് (വടക്കുഭാഗം), കുയിലിമല
പീരുമേട് – മരിയഗിരി ഇ.എം. എച്ച്. എസ്. എസ്, കുട്ടിക്കാനം
വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്. സി)
ദേവികുളം – കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മുന്നാർ
ഉടുമ്പൻചോല – മിനി സിവിൽ സ്റ്റേഷൻ, 2 -ാം നില
തൊടുപുഴ – ന്യൂമാൻ കോളേജ്, സി ബ്ലോക്ക്
ഇടുക്കി – നാഷണൽ സേവിംഗ്‌സ് ഓഫീസ്, കുയിലിമല
പീരുമേട് – മരിയൻ കോളേജ്, കുട്ടിക്കാനം
ചില സെന്ററുകളിൽ ഏപ്രിൽ ഒന്ന് മുതലാണ് പോസ്റ്റൽ വോട്ടിങ് ആരംഭിക്കുന്നത്.
പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി നിർദ്ദിഷ്ട കേന്ദ്രങ്ങളിലും തീയതികളിലും ഹാജരായി വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
















































































































