Idukki വാര്‍ത്തകള്‍
വിചാരണ കൂടാതെ പ്രതികളെ തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യം: സുപ്രീം കോടതി

വിചാരണകൂടാതെ പ്രതികളെ തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമെന്ന് സുപ്രീം കോടതി. വധ ശ്രമം, കവർച്ച അടക്കമുള്ള വകുപ്പുകൾ ചുമത്തി രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വ്യക്തിക്ക് ജാമ്യം അനുവദിച്ചാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് വർഷമായിട്ടും ഇതുവരെ വിചാരണ ആരംഭിച്ചില്ലെന്നും ഉടൻ നടപടികൾ ആരംഭിക്കുമെന്ന് കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
വിചാരണ വൈകുന്നതിനാൽ പ്രതിയെ ഇനിയും ജയിലിലിടേണ്ടതിൻ്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ജയിലിലുള്ളവരിൽ 76 ശതമാനം പേരും വിചാരണ തടവുകാരാണ്.
















































































































