San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ക്രിസ്തീയത അനുഷ്ഠാനമല്ല ജീവിതമാണ് : മാർ ജോൺ നെല്ലിക്കുന്നേൽ



ക്രിസ്തീയത വെറും അനുഷ്ഠാനം മാത്രമല്ല അതൊരു ജീവിതക്രമമാണെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇരട്ടയാർ സെൻ തോമസ് ഫൊറോനാ പള്ളിയിൽ ഓശാനയുടെ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓശാന സമ്പൂർണ്ണ സമർപ്പണത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ആൾക്കൂട്ടത്തിൽ വിശ്വസിയായിരിക്കുന്നതിനും വിശ്വാസകാര്യങ്ങൾ നിർവഹിക്കുന്നതിനും എല്ലാവർക്കും സാധിക്കും. എന്നാൽ തനിയെ ആയിരിക്കുമ്പോൾ ക്രിസ്തുവിന് സാക്ഷിയാവുക എന്നത് ദുഷ്കരമായ സാഹചര്യങ്ങളാണ് ഇപ്പോൾ ഉള്ളത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സന്യാസ വേഷത്തിൽ യാത്ര ചെയ്യാൻ മിഷനറിമാർക്ക് സാധ്യമാകാത്ത സാഹചര്യങ്ങൾ രൂപപ്പെടുന്നു എന്നത് ഇത്തരം അനുഭവമാണ്. മിഷനറിമാർ ഈ ദുരനുഭവങ്ങളെ ധീരതയോടെ നേരിടുന്നത് അവർ ജീവിതം സമ്പൂർണ്ണമായ ക്രിസ്തുവിന് സമർപ്പിച്ചത് വഴിയാണ്. വർത്തമാനകാലം ഡിജിറ്റൽ കാലഘട്ടമാണ് ഡിജിറ്റൽ ഇടങ്ങളിൽ സമയത്തിലേറിയ പങ്കും ചെലവഴിക്കാൻ പരിശ്രമിക്കുന്ന പുതുതലമുറ ദൈവത്തോട് ചേർന്ന് ജീവിക്കാൻ കൂടി സമയം കണ്ടെത്തണം എന്നും ഓശാന തിരുനാൾ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇരട്ടയാർ ടൗൺ കപ്പളയിൽ നിന്നും  തിരുകർമ്മങ്ങൾ ആരംഭിച്ച്കുരുത്തോല വിതരണത്തിനു ശേഷം പ്രദക്ഷിണമായി ദേവാലയത്തിൽ എത്തിച്ചേർന്നു. ഈശോയുടെ ജെറുസലേം പ്രവേശനത്തിന്റെ അവതരണവും മാലാഖ വേഷധാരികളായ കുഞ്ഞുങ്ങളും സൈത്തിൻ കൊമ്പുകൾ വീശി വഴിയരികൾ കാത്തുനിന്ന കുട്ടികളും പ്രദക്ഷിണത്തെ കൂടുതൽ മനോഹരമാക്കി. നൂറുകണക്കിന് വിശ്വാസികളാണ് തിരുകർമ്മങ്ങളിൽ സംബന്ധിച്ചത്. ഇരട്ടയാർ ഫൊറോനാപ്പള്ളി വികാരി ഫാ. സക്കറിയാസ് കുമ്മണ്ണൂപറമ്പിൽ,ഫാ. ജോസഫ് തച്ചുകുന്നേൽ രൂപതാ കേന്ദ്രത്തിലെ മറ്റ് വൈദികർ എന്നിവർ തിരുകർമ്മങ്ങൾക്ക് സഹകാർമികരായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!