San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ഹിന്ദു ഏകതാ സമിതി സമ്മേളനം 29 ന് കട്ടപ്പനയിൽ നടക്കും



കട്ടപ്പന ഹിന്ദു ഏകതാ സമിതി സമ്മേളനം 29 ന് കട്ടപ്പനയിൽ നടക്കും.
റിട്ടയേട് Psc അണ്ടർ സെക്രട്ടറി ഉദയകുമാർ പനങ്ങോട്ട് ഉദ്ഘാടനം ചെയ്യും.




ലോകത്തെ ഏറ്റവും പ്രാചീനമായതും ഇന്നും തനിമ നഷ്ടപ്പെടാതെ നിലനിൽക്കുന്നതുമായ ഹിന്ദു സംസ്‌കാരത്തിൻ്റെ പൂർവ്വാധികം ശക്തിയോടെയുള്ള നിലനിൽപ് ഇന്ന് ലോകത്തിന് എത്രമാത്രം ആവശ്യമാണെന്ന് സമകാലീന സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്

കുംടുംബ സങ്കൽപവും, യോഗയും, ഗീതയും, പ്രകൃതി പൂജയും, ലാളിത്യവും, സേവന മനോഭാവവുമെല്ലാം ലോകമുൾക്കൊള്ളാൻ ശ്രമിക്കുന്നത് നമ്മെ അഭിമാനമുള്ളവരാക്കുന്നു….

നമ്മുടെ നാട്ടിൽ ഇവയൊക്കെ തകർത്ത് നമ്മെ അസംഘടിതരാക്കി അടിമകളാക്കാനും, നമ്മുടെ കുട്ടികളെ പ്രണയ കെണിയിൽപ്പെടുത്തി മത ജനസംഖ്യ കൂട്ടാനും, കൊച്ചുകുട്ടികൾ തുടങ്ങിയവരെയുൾപ്പെടെ മയക്കുമരുന്നിനടിമകളാക്കി സമൂഹത്ത നശിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നമ്മുടെ കൺമുന്നിൽ കാണുന്നത്…

സംഘടിത സമാജമെന്ന ആത്മവിശ്വാസമാണ് ഇത്തരം ഏതു പ്രതിസന്ധിക്കും ഏക പരിഹാരം…
ജാതി – രാഷ്ട്രീയ ഭേദമില്ലാതെ നാം ഒന്നാണെന്ന ചിന്തയിലൂടെ ലഭിക്കുന്ന ശക്തി ഇത്തരം പ്രതിസന്ധികളെ നേരിടാൻ നമ്മുടെ തലമുറയ്ക്ക് ശക്തി പകരും.

ഇത്തരത്തിലുള്ള സംഘടിതശക്തി രൂപപ്പെടുത്താനുള്ള  ശ്രമമാണ് ഹിന്ദു ഏകതാ സമ്മേളനങ്ങൾ എന്നും സംഘാടകർ പറഞ്ഞു

29 ന് 3 മണിക്ക് കട്ടപ്പന ടൗൺഹാളിൽ നടക്കുന്ന സമ്മേളനം സ്വാഗതസംഘം ചെയർമാൻ പി.കെ ശിവൻ അദ്ധ്യക്ഷനായിരിക്കും

കൊല്ലം ബ്രഹ്മാകുമാരീസ് ഈ ശ്വരീയ വിദ്യാലയം ജില്ലാ കോ ഓർഡിനേറ്റർ ബ്രഹ്മാകുമാരി അംബിക ബഹൻജി അനുഗ്രഹ പ്രഭാഷണം നടത്തും

വി എച്ച്പി ക്ഷേത്രിയ ധർമ്മ പ്രസാർ പ്രമുഖ് വി. മോഹനൻ മുഖ്യ പ്രഭാഷണം നടത്തും

ശശികുമാർ എം പി, കെ.കെ സുശീലൻ, സി എൻ രാജപ്പൻ ആചരി, പി. ആർ മുരളീധരൻ, അജിത് കെ മുരളീധരൻ, രവി പുതുപ്പേടം, റെജി കൊട്ടയ്ക്കാട്ട് തുടങ്ങിയവർ സംസാരിക്കും

വാർത്താ സമ്മേളനത്തിൽ
ബാബുരാജ് ശർമ്മ,റെജി കൊട്ടക്കാട്ട് പി.കെ ശിവൻ, ജയ്മോൻ കെ ആർ, അനിൽ ചെമ്പകശ്ശേരിൽ എന്നിവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!