Idukki വാര്‍ത്തകള്‍
ഹൈറേഞ്ചിന്റ് ഹൃദയം തൊട്ടറിഞ്ഞ് സിറിയക്ക് തോമസ്

പീരുമേട് യുഡിഫ് സ്ഥാനാർഥി സിറിയക്ക് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ചക്കുപളം, കുമളി പഞ്ചായത്തുകളിൽ പര്യടനം നടത്തി ചക്കുപളം പഞ്ചായത്തിലെ ആറാം മൈലിൽ നിന്നും തുടങ്ങിയ പര്യടനം കുമളി പഞ്ചായത്തിലെ ഒന്നാം മൈലിൽ സമാപിച്ചു. കഴിഞ്ഞ പത്തു വർഷമായി കേരളം ഭരിക്കുന്ന സർക്കാർ തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും നടുവൊടിച്ചെന്നും. തൊഴിലാളികളുടെ ജീവിതാവസ്ഥ ഓരോ ദിവസം ചെല്ലുമ്പോൾ ദാരിദ്ര്യത്തിൽ നിന്നും അതി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴ്ന്നികൊണ്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ നിലനിലാകുന്നത് എന്നും സിറിയക്ക് തോമസ് പറഞ്ഞു യുഡിഫ് നേതാക്കൾ തൃതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പര്യാടനത്തിൽ പങ്കെടുത്തു.
















































































































