കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു

*കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ വാർഷിക ജനറൽ ബോഡി സമ്മേളനം കട്ടപ്പന YMCA ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് N K ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്രസിഡന്റ് തോമസ് T J അധ്യക്ഷൻ ആയിരുന്നു. ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി പ്രവത്തന റിപ്പോർട്ടും ട്രഷറർ ജോളി ജോൺ കണക്കും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി K P ഹരീഷ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ട്രഷറർ രാജീവ് S , വൈസ് പ്രസിഡന്റ് (സൗത്ത് സോൺ) R രാമകൃഷ്ണൻ പോറ്റി, മുൻ സംസ്ഥാന പ്രസിഡന്റ് P S ജോസഫ്,വനിതാ പ്രതിനിധി ബിന്ദു V P തുടങ്ങിയവർ സംസാരിച്ചു
ജില്ലയിലെ കട്ടപ്പന, അടിമാലി, തൊടുപുഴ യൂണിറ്റുകളിലെ അംഗങ്ങൾ ആദ്യാവസാനം സമ്മേളനത്തിൽ പങ്കെടുത്തു.
അഭിലാഷ് A S, ജിൻസ് വർഗീസ്, മാത്യു തോമസ്, അനീഷ് P മണി, അനീഷ് A S തുടങ്ങിയവർ നേതൃത്വം നൽകി.
സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 2 ന് തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
















































































































