യു.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കൺവൻഷൻ 25 – ന് കട്ടപ്പനയിൽ

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റോയി.കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഇടുക്കി അസംബ്ലി നിയോജക മണ്ഡലം കൺവൻഷൻ 25 – ന് കട്ടപ്പന ടൗൺഹാളിൽ നടക്കും…. ഉച്ചകഴിഞ്ഞ് മൂന്നിന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അധ്യക്ഷതവഹിക്കും. കൺവീനർ ജോയി കൊച്ചു കരോട്ട്സ്വാഗതമാശംസിക്കും. സ്ഥാനാർത്ഥി റോയി കെ. പൗലോസ്, ഫ്രാൻസിസ് ജോർജ് എം.പി. ഡീൻ കുര്യാക്കോസ് എം.പി,സി.പി. മാത്യൂ ,ജോയി വെട്ടിക്കുഴി, പ്രൊഫ.എം.ജെ.ജേക്കബ് ,ടിഎം.സലീം, ഇ.എം.ആഗസ്തി, സെബാസ്റ്റ്യൻ വിളക്കുന്നേൽ , സുരേഷ്ബാബു, സാം ജോർജ് , ഉണ്ണികൃഷ്ണൻ പുതുമന, അഡ്വ. ജോയി തോമസ്,തോമസ് രാജൻ, അഡ്വ. തോമസ് പെരുമന, എ.പി.ഉസ്മാൻ , വർഗീസ്വെട്ടിയാങ്കൽ, നോബിൾ ജോസഫ്, തോമസ് മൈക്കിൾ , അഡ്വ. അനീഷ് ജോർജ് , എം.കെ. നവാസ്,സിജു ചക്കും മൂട്ടിൽ, ജോയി കുടക്കച്ചിറ തുടങ്ങിയവർ പ്രസംഗിക്കും. കൺവൻഷനു ശേഷം കട്ടപ്പന ടൗണിൽ സ്ഥാനാർത്ഥിയുടെ റോഡ് ഷോ ഉണ്ടായിരിക്കും…
















































































































