Idukki വാര്‍ത്തകള്‍
പീരുമേട് ജിനു വധക്കേസ്, പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

പീരുമേട് ജിനു വധക്കേസിൽ പ്രതികളായ വണ്ടിപ്പെരിയാർ തേങ്ങാക്കല്ല് സ്വദേശികളായ കള്ളിക്കൽ വീട്ടിൽ അനീഷ് എന്ന് വിളിക്കുന്ന അനിയച്ചൻ(41), കൊല്ലപ്പള്ളിൽ വീട്ടിൽ മജീഷ്(46), തുരുത്തിക്കിഴക്കേൽ ജോബിൻ(39) എന്നീ പ്രതികളെ തൊടുപുഴ തേർഡ് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെക്ഷൻ കോടതി കേസിൽ കുറ്റക്കാർ ആണെന്ന് കണ്ടെത്തുകയും, ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷാവിധിക്കുകയും ചെയ്തു. പിഴ അടക്കാത്ത പക്ഷം രണ്ടുവർഷം കഠിനതടവ് അനുഭവിക്കണം. അന്വേഷണം നടത്തി അന്തിമ ചാർജ് നൽകിയത് അന്നത്തെ ഇൻസ്‌പെക്ടർ ശിവകുമാർ ആയിരുന്നു. 2020-ൽ നടന്ന കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
















































































































