Idukki വാര്‍ത്തകള്‍
കാപ്പ ചുമത്തി കരുതൽ തടങ്കലിൽ

ഇടുക്കി, എറണാകുളം, ആലപുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ തങ്കമണി വില്ലേജില്‍ നെല്ലിപ്പാറ കരയില്‍ കാമാക്ഷി ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ വിപിൻ ബിജു (25) വിനെതിരെ ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇടുക്കി ജില്ലാ കളക്ടർ കേരളാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച്, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വന്നിരുന്ന പ്രതിയെ 21.03.2026 തീയതി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുളളതാണ്.
















































































































