‘140 സീറ്റുകളിലും മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത് ഞങ്ങളാണ്; ഒരുതർക്കവുമില്ല നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരും’: വി ഡി സതീശൻ

പറവൂർ തന്റെ കുടുംബമാണ് ആത്മബന്ധമുള്ള സ്ഥലമാണ്, സിപിഐഎം കുടുംബങ്ങളിൽ നിന്നുപോലും വോട്ട് ലഭിക്കാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 24 നോട്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിക്കുകയാണ്. ഇത്തവണയും അത് ആവർത്തിക്കും. സംസ്ഥാനത്ത് ഉണ്ടാകുന്ന ട്രെൻഡ് പോലും ഇവിടെ ബാധിക്കാറില്ല. ഇവിടെ ഭൂരിപക്ഷം പ്രഖ്യാപിച്ചാൽ അത് തെറ്റിപ്പോകും, ഉയരുകയാണ് പതിവ്.
ടൈസൺ മാസ്റ്ററുമായി വലിയ ആത്മബന്ധമുള്ള ആളാണ്. ഇവിടെ രാഷ്ട്രീയ മത്സരമാണ്. അദ്ദേഹത്തിന് എതിരായി ഒന്നും പറയാനില്ല.കോൺഗ്രസിന്റെ ചർച്ചകൾ നീണ്ടുപോയിട്ടില്ല. 48 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിത്വം പൂർത്തിയാക്കി.
140 സീറ്റുകളിലും മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത് ഞങ്ങളാണ്. പ്രഖ്യാപനം വൈകുന്നത് ഇടതുപക്ഷവും ബിജെപിയും ആണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രഖ്യാപനം. ഡിസിസികളിൽ യാതൊരു പടല പിണക്കങ്ങളും ഇല്ല. നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരുമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. സപ്ലൈകോ തകർന്നു. 12 മാസമായി കേരളം വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്താണ്. റേഷൻ സംവിധാനം നടപ്പിലാക്കിയത് കോൺഗ്രസ് ആണ്. വ്യാപകമായി കള്ളപ്രചരണം നടക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചുപോയവരുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്.
ജനങ്ങൾ പറയുന്നു ആരോഗ്യ കേരളം മോർച്ചറിയിൽ ആണെന്ന്. സർക്കാർ എല്ലാ രംഗത്തും പരാജയമാണ്. മുഖ്യമന്ത്രി പിആർ പ്രവർത്തനം കൊണ്ട് മേനി നടിക്കുന്നു. നേതാക്കളുടെ പടം വെച്ച് ഫോട്ടോ അടിക്കുന്നത് യാതൊരു കുഴപ്പമില്ല. 12 മാസമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉള്ള സംസ്ഥാനം കേരളമാണ്. അത് പരിഹരിക്കാൻ ഈ സർക്കാർ എന്ത് ചെയ്തു. കോടിക്കണക്കിന് രൂപ നികുതിപ്പണം എടുത്താണ് കള്ള പ്രചരണം നടത്തുന്നത്.
ഒരു ലക്ഷം കോടിയിലധികം കിഫ്ബിയിൽ നിന്ന് ചെലവാക്കി എന്ന് പറയുന്നത് കള്ളപ്രചരണമാണ്. മുഖ്യമന്ത്രി പി ആർ പ്രവർത്തനത്തിൽ മേനി നടിക്കുകയാണ്. അത് തുറന്നു കാട്ടും. ഏതു കോൺഗ്രസ് നേതാവിന്റെ പടം വെച്ച് പോസ്റ്റർ വരുന്നതിലും യാതൊരു കുഴപ്പവുമില്ല. മാധ്യമങ്ങൾ വ്യാജ വാർത്തകൾ ഉണ്ടാക്കുന്നുവെന്നും സതീശൻ വിമർശിച്ചു.
ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ് ഓരോ സ്ഥാനാർത്ഥികളെയും ചർച്ച ചെയ്തതാണ്. നേതാക്കൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല. എൻഡിഎയുടെയും ഇടതുപക്ഷത്തിന്റെയും പല സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല. ജി സുധാകരനെ മുഖ്യമന്ത്രി വിളിച്ചു എന്നത് ഞാൻ വിശ്വസിക്കുന്നില്ല. ജി സുധാകരനെ കുറിച്ച് ആദരവോടുകൂടിയാണ് താൻ സംസാരിച്ചിട്ടുള്ളത്.
നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരൻ. നേരും നെറിയും നോക്കി തീരുമാനിക്കുന്ന നേതാവാണ് സുധാകരൻ. മറ്റൊരു സിപിഎം എൽഡിഎഫ് മന്ത്രിയെപ്പറ്റി അങ്ങനെ പറയാൻ അവസരം ഉണ്ടായിട്ടില്ല. അദ്ദേഹം പറയുന്നത് വിശ്വസിക്കുന്നു. ജി സുധാകരൻ തീരുമാനം എടുത്തതിനുശേഷം ആണ് കോൺഗ്രസ് അദ്ദേഹവുമായി സംസാരിച്ചത്.
തളിപ്പറമ്പ് സീറ്റിൽ സിപിഎമ്മിന്റെ മെറിറ്റ് എല്ലാവർക്കും മനസ്സിലായി. തളിപ്പറമ്പിലെ മുതിർന്ന നേതാവ് തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കണക്കുകൂട്ടലുകൾ തെറ്റാറില്ല എന്നാണ് കെ സുധാകരൻ പറഞ്ഞത്. അദ്ദേഹം എന്നോട് അത് നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ്. കെ സുധാകരന് ഫേസ്ബുക്കിൽ വിശദീകരിച്ചിട്ടുണ്ട്.
പുനലൂർ സീറ്റിലെ വിമതനീക്കം ധാരണയിലാകും.ജോസഫ് വാഴക്കൻ വ്യക്തിപരമായി ബന്ധമുള്ള നേതാവാണ്. ഒരുപാട് കടപ്പാടുള്ള നേതാവാണ്. അദ്ദേഹത്തിന് സീറ്റ് നൽകാൻ ആവാത്തത് വലിയ സങ്കടം ഉള്ള കാര്യമാണ്. ഈ പ്രശ്നം ഞാനും മുൻപ് അനുഭവിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
















































































































