ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രോജെക്ട് അസിസ്റ്റന്റ് നിയമനം
ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം eGSPI വഴിയുള്ള ഓൺലൈൻ പേയ്‌മെന്റ് – നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിങ്, ബില്ലുകൾ ഇ ഗ്രാം സ്വരാജ് പോർട്ടലിൽ എന്റർ ചെയ്യുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജെക്ട് അസിസ്റ്റന്റിനെ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർ 2021 ജനുവരി 1 നു 18 നും 30 നുമിടയിൽ പ്രായമുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / ബോർഡ് നടത്തുന്ന 3 വർഷത്തെ Diploma in Commercial Practice (DCP)/ Diploma in computer Application & Business Management പാസ്സായിരിക്കണം.
അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരു ദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെ ഉള്ള അംഗീകൃത Diploma in Computer Application , അല്ലെങ്കിൽ Post Graduate Diploma in Computer Application പാസ്സായിരിക്കണം.
യോഗ്യരായ ഉദ്യോഗാർഥി കൾ ബയോഡാറ്റായും ബന്ധപ്പെട്ട രേഖകളും സഹിതം 2021ഒക്ടോബർ 23 ന് വൈകുന്നേരം നാല് മണിക്കകം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.