പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

അമ്മയോടൊപ്പം കൗൺസിലിങ്ങിന് വന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ സി എസ് ഐ പാലൂർകാവ് പള്ളി വികാരി പാമ്പാടി വെള്ളൂർ, വാലുമണ്ണിൽ വീട്ടിൽ സന്തോഷ് മാത്യു(53) ആണ് അറസ്റ്റിലായത്. 07.02.2026 തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും അമ്മയോടൊപ്പം കൗൺസിലിംഗിനായി പാലൂർകാവ് സി എസ് ഐ പള്ളിയിൽ എത്തിയ പെൺകുട്ടിയോട് തനിച്ച് സംസാരിക്കണമെന്നും അമ്മ പള്ളിയിൽ ഇരുന്ന് പ്രാർത്ഥിച്ചുകൊള്ളുവാനും ആവശ്യപ്പെട്ടതിന് ശേഷം പള്ളിയോട് ചേർന്നുള്ള പാഴ്സണേജ് റൂമിൽ കൗൺസിലിംഗിനായി പെൺകുട്ടിയോടൊപ്പം തനിച്ച് കയറിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് 19 വയസ്സുള്ള പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പെരുവന്താനം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ തമിഴ്നാട്, തൃച്ചി , വെല്ലൂർ, വേളാങ്കണ്ണി എന്നീ പ്രദേശങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം 15.03.2026 തീയതി തമിഴ്നാട് വേളാങ്കണ്ണി പള്ളിയുടെ സമീപത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുള്ളതും കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്. പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സതീഷ് എം .ആർ, ചെറിയാൻ സാമുവൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിയാദ് കെ.എം, പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബൈർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽ രവി എന്നിവർ അന്വേഷണ സംഘത്തിൽ പങ്കാളികളായി.
















































































































