6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി, ‘പ്രതിസന്ധിയുണ്ടായാലും നേരിടാൻ സജ്ജം’



സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിസന്ധി ഉണ്ടായാലും മറികടക്കാൻ സംസ്ഥാനം സജ്ജമാണെന്നും ലോഡ് ഷെഡ്ഡിങും പവര്‍കട്ടും ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജനങ്ങൾ സ്വയം വൈദ്യുതി നിയന്ത്രിക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. എൽപിജി ക്ഷാമം കാരണം ജനങ്ങൾ ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കുന്നത് വർധിച്ചു. 

എന്നാൽ, നിലവിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയോ ആശങ്കയോ ഇല്ലെന്നും സംസ്ഥാനത്തിന് പുറത്തു നിന്ന് കൂടുതൽ വൈദ്യുതി കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. എൽപിജി ക്ഷാമം വര്‍ധിച്ചതോടെ ഇലക്ട്രിക് കെറ്റിലുകള്‍, ഇൻഡക്ഷൻ കുക്കറുകള്‍ തുടങ്ങിയവയുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഇവയുടെ വിൽപ്പനയും അടുത്തിടെ ഉയര്‍ന്നിരുന്നു. ചൂട് കാലമായതോടെ എസി അടക്കമുള്ളവയുടെ ഉപയോഗവും സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും നിലവിൽ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!