നാട്ടുവാര്‍ത്തകള്‍
അറിയിപ്പ് #DamOpening
ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ആവശ്യമെങ്കിൽ, ഒക്ടോബർ 14 വ്യാഴാഴ്ച രാവിലെ 11:00 മണി മുതൽ #മാട്ടുപ്പെട്ടി ഡാമിന്റെ 2 ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി ഡാമിലെ ജലം മുതിരപ്പുഴയാറുവഴി ആർ എ ഹെഡ് വർക്ക്സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നൽകിയിട്ടുള്ളതാണ്. ഇക്കാരണത്താൽ മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.