Idukki വാര്‍ത്തകള്‍
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

പരിപാടികളുടെ ഭാഗമായി ഇടുക്കിയിൽ നിന്നും സംരംഭകരായി വളർന്നു വന്ന നീതു വർഗീസ്, ജിലു ചാക്കോ എന്നിവരെ ആദരിച്ചു. അമ്മമാർക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ വർഗീസ് തണ്ണിപ്പാറ, പ്രിൻസിപ്പൽ ഫാ വർഗീസ് ഇടത്തിച്ചിറ, വൈസ് പ്രിൻസിപ്പൽ ഫാ അജീഷ് സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് സണ്ണി സേവിയർ തുടങ്ങിയവർ സംസാരിച്ചു













































































