Idukki വാര്‍ത്തകള്‍
കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും സായാഹ്ന ധർണ്ണയും സംഘടിപ്പിക്കുന്നു

കട്ടപ്പന താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും സായാഹ്ന ധർണ്ണയും സംഘടിപ്പിക്കും. മാർച്ച് 13 വെള്ളി, 3 മണിക്ക് സംഘടിപ്പിക്കുന്ന ധർണ്ണ അഡ്വ. ഇ.എം. ആഗസ്തി Ex.MLA ഉത്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷനാകും
















































































































