മുല്ലപ്പെരിയാർ സമരസമിതി നിവേദനം ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നൽകി

കഴിഞ്ഞ 20 വർഷക്കാലമായി മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനായി സമരങ്ങളിലും കോടതി വ്യവഹാരത്തിലും മുന്നോട്ടുപോകുന്ന മുല്ലപ്പെരിയാർ സമരസമിതി. തീരദേശ നിവാസികളുടെ ആശങ്ക ബഹു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നേരിൽകണ്ട് അറിയിച്ചു. 1886 നിർമ്മിച്ച കാലപ്പഴക്കം കൊണ്ട് ജനങ്ങളെ ഭയത്തിൽ ആക്കുന്ന മുല്ലപ്പെരിയാർ പ്രശന പരിഹാരത്തിനായി പുതിയ ഡാം നിർമ്മിച്ച ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും 2022 മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന വിലയിരുത്തുന്നതിനായി സുപ്രീം കോടതിയുടെ വിധി അടിയന്തരമായി പൂർത്തിയാക്കുവാൻ തമിഴ്നാടും കേരളവും തമ്മിലുള്ള അനുരഞ്ജന ചർച്ചയ്ക്ക് ബഹു രാഹുൽജി നേതൃത്വം നൽകണമെന്നും അഭ്യർത്ഥിച്ചു ഒറ്റയാൾ പോരാട്ടത്തിലൂടെ കേരളത്തിൽ അനുകൂലമായ വിധി നേടിത്തന്ന ഡോക്ടർ ജോർജ് ജോസഫിന്റെ ഹർജിയൻ മേൽ ഉള്ള വിധിയുടെ അടിസ്ഥാനത്തിൽ തമിഴ്നാടുമായി അനുരഞ്ജന ചർച്ചയ്ക്ക് സാഹചര്യം ഉണ്ട് എന്നും ബഹു രാഹുൽജിയിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും മുല്ലപ്പെരിയാർ സമരസമിതി പറഞ്ഞു കേരളത്തിനു സുരക്ഷ തമിഴ്നാടിന് ജലം ഇതുതന്നെയാണ് മുല്ലപ്പെരിയാർ സമരസമിതിയും മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യമെന്ന് രാഹുൽജിയെ നേതാക്കൾ ധരിപ്പിച്ചു പെരിയാറ്റിലെ നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന മണൽ വേസ്റ്റ് സാധനങ്ങൾ നീക്കം ചെയ്യുന്നതിന് കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ഉണ്ടാകുവാൻ ശ്രമിക്കണം എന്നും വർഷകാലത്തിന് മുമ്പായി തന്നെ ഇവ പൂർത്തിയാക്കുവാൻ ഗവൺമെന്റുകളിൽ സമ്മർദ്ദം ഉണ്ടാകണമെന്നും രാഹുൽജിയോട് ബോധ്യപ്പെടുത്തി









































































