വിദേശത്ത് ചികിത്സയിൽ കഴിയുന്ന കട്ടപ്പന സ്വദേശിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കട്ടപ്പന കൈകോർക്കുന്നു

കട്ടപ്പന നഗരസഭയിൽ ഇരുപത്തിനാലാം വാർഡ് അമ്പല കവലഭാഗത്ത് താമസിക്കുന്ന ബിനോജ് ബാലൻ പുത്തൻപുരയ്ക്കൽ ദുബൈയിൽ ചെറുകിട ബിസിനസ് നടത്തുന്ന വ്യക്തിയായിരുന്നു . ആകസ്മികമായി ബോധക്ഷയം ഉണ്ടായ അദ്ദേഹത്തെ ഫെബ്രുവരി ആദ്യവാരം ദുബായിൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇതുവരെയും ബോധാവസ്ഥയിലേക്ക് തിരികെ വരാൻ കഴിഞ്ഞിട്ടില്ല .
കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമേ പ്രതിവിധിയുള്ളു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത് .
ശാസ്ത്രക്രിയ ദുബായിൽ അസാധ്യമായതുകൊണ്ട് രോഗിയെ എയർ ആംബുലൻസിന്റെ സഹായത്തോടെ കേരളത്തിൽ എത്തിക്കണം. ദുബായിലെ ചികിത്സാ ചെലവ് നൽകുന്നതിനും കേരളത്തിൽ കൊണ്ടുവന്നു തുടർച്ചകൾ നടത്തുന്നതിനും വലിയ തുക ആവശ്യമാണ്.
നിസ്സഹായയായ ഭാര്യയും രണ്ട് പിഞ്ചു കുട്ടികളുമാണ് ഇവിടെയുള്ളത് . ഇദ്ദേഹത്തിൻറെ ചികിത്സയ്ക്ക് ആവശ്യമായ പണം സമാഹരിക്കുന്നതിന് ഒരു ജനകീയ സമിതിക്ക് രൂപം നൽകുന്നതിന് ജനപ്രതിനിധികൾ -സാമൂഹിക- രാഷ്ട്രീയ- സാമുദായിക- സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരുടെ ഒരു യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭയിൽ വച്ച് കൂടുകയാണ്.
യോഗത്തിൽ താങ്കളും മറ്റ് സംഘടനാ പ്രതിനിധികളും കൃത്യസമയത്ത് പങ്കെടുത്ത് സഹകരിക്കണമെന്ന് നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നഗരസഭ അറിയിച്ചു.









































































