Idukki വാര്‍ത്തകള്‍
ജില്ലാതല ടെക്‌നോളജി ക്ലിനിക്ക് 9 ന്

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9 ന് രാവിലെ 10 മണി മുതല്‍ തൊടുപുഴ കാഡ്സ് വില്ലേജ് സ്‌ക്വയര്‍ ഹാളില്‍ ജില്ലാതല ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കേന്ദ്ര – സംസ്ഥാന സഹായത്തോടുകൂടി വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍, ഭക്ഷ്യ സംസ്‌ക്കരണ മേഖലയില്‍ മാറി മാറി വരുന്ന നവീന ആശയങ്ങള്‍, പാക്കേജിംഗ് രംഗത്തെ നവീന സംവിധാനങ്ങള്‍, ലേബലിംഗ്, പാക്കിംഗ്, ഫുഡ് സേഫ്റ്റി എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ വിഷയാവതരണം നടത്തും. കൂടാതെ ഉദ്യം രജിസ്‌ട്രേഷന്‍, കെ സ്വിഫ്റ്റ് എന്നിവ എടുക്കുന്നതിനുള്ള അവസരവും ലഭിക്കും. https://forms.gle/a4uHe3p67mhjMCJ78 എന്ന വെബ്‌സൈറ്റ് വഴി മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862235207, 9747720045









































































