Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍

അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ജെ.എസ്.എസ്.കെ, ട്രൈബല്‍ ഫണ്ട് എന്നിവ വിനിയോഗിച്ച് പദ്ധതി ഗുണഭോക്താക്കള്‍ക്കായി സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 27 മുതല്‍ മാര്‍ച്ച് 13 വരെ ടെന്‍ഡര്‍ ഫോമുകള്‍ വിതരണം ചെയ്യും. മാര്‍ച്ച് 19 ന് ഉച്ചക്ക് 1 മണിവരെ ടെന്‍ഡര്‍ സ്വീകരിക്കുകയും അന്നേ ദിവസം 3 മണിക്ക് തുറന്ന് പരിശോധിക്കുകയും ചെയ്യും. ടെന്‍ഡറുകള്‍ മുദ്രവച്ച കവറുകളില്‍ സമര്‍പ്പിക്കണം. കവറിന്റെ മുകള്‍ വശത്തായി ദര്‍ഘാസിന്റെ പേരും നമ്പരും സമര്‍പ്പിക്കുന്നവരുടെ പേരും രേഖപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864- 222670









































































