നാട്ടുവാര്‍ത്തകള്‍
കുമളിയിൽ ജനവാസ മേഖലയിൽ കരടിയിറങ്ങി; തേനീച്ചപ്പെട്ടികൾ തകർത്തു
കുമളി ∙ ജനവാസ മേഖലയിൽ കരടിയിറങ്ങി. അമരാവതി വരിക്കമാക്കൽ ജോയിയുടെ കൃഷിയിടത്തിലെ തേനീച്ചപ്പെട്ടികൾ തകർത്തു. ഏതാനും നാളുകൾക്ക് മുൻപും ഈ മേഖലയിൽ കരടിയിറങ്ങി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. തമിഴ്നാടിന്റെ വനമേഖലയിൽ നിന്നാണ് അമരാവതി പ്രദേശത്ത് വന്യമൃഗങ്ങൾ എത്തുന്നത്.
കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി എന്നിവയ്ക്കു പിന്നാലെ കരടിയും എത്തിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. തേനീച്ചക്കോളനികളിലെ തേനും ചിതൽപുറ്റുകളുമാണ് കരടി പ്രധാനമായും ലക്ഷ്യമിടുന്നത്. ആളുകൾ മുന്നിൽപെട്ടാൽ ഇവ അക്രമകാരികളായി മാറും. വന്യജീവികൾ കൃഷിയിടത്തിലേക്ക് കയറാതിരിക്കാൻ യാതൊരു മുൻകരുതലുകളും ഈ ഭാഗത്തില്ല.