Idukki വാര്‍ത്തകള്‍
വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

1995 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു. ഇടുക്കി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള എല്ലാ വിമുക്തഭടന്മാരും ഈ അവസരം പ്രയോജനപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862-222904.













































































