San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

എസ്.പി.സി ഡ്രിൽ ഇൻസ്‌ട്രക്ടർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു



സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) ഡ്രിൽ ഇൻസ്‌ട്രക്ടർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പൈനാവ് ഇ.എം.ആർ സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ് നിർവഹിച്ചു.
സ്‌പോർട്‌സ് ഡയറക്ടറേറ്റ് പ്രതിനിധി  മീര ആർ. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.പി.സി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസറായ സബ് ഇൻസ്‌പെക്ടർ  സുരേഷ് ബാബു സ്വാഗതം ആശംസിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ഡ്രിൽ ഇൻസ്‌ട്രക്ടർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്. കായികരംഗത്തെ നൂതനമായ പ്രതിരോധ മുറകൾ ഇൻസ്‌ട്രക്ടർമാർക്ക് പരിചയപ്പെടുത്തുന്നതിനായി കളരി, കരാട്ടെ, ബോക്സിങ്, തായ്‌കോണ്ടോ എന്നീ കായിക ഇനങ്ങളിൽ വിദഗ്ധരായ പരിശീലകർ ക്ലാസുകൾ നയിച്ചു. കേഡറ്റുകൾക്ക് നൽകുന്ന ശാരീരിക പരിശീലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏകദിന പരിശീലനം സംഘടിപ്പിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!