കട്ടപ്പന നഗരസഭയിൽ 2026- 27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ നടന്നു

കട്ടപ്പന നഗരസഭയിൽ 2026- 27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ നടന്നു.
നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സെമിനാർ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ചാണ് സെമിനാർ സംഘടിപ്പിച്ചത് കട്ടപ്പന നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള കരട് പദ്ധതിരേഖ സെമിനാറിൽ സമർപ്പിച്ചു ……
പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായുള്ള കട്ടപ്പന നഗരസഭയുടെ 2026 – 27 വാർഷിക പദ്ധതിയുടെ രൂപീകരണ പ്രക്രിയയുടെ ഭാഗമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത് .
പ്രാദേശിക സാമ്പത്തിക വികസനം ,പ്രാദേശിക കാലാവസ്ഥാ വ്യതിയാനം ,ഖര മാലിന്യ സംസ്കരണം .പരിപാലനം ,ജൈവ മാലിന്യ സംസ്കരണം ,പൊതുജന ആരോഗ്യം ,വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകി കൊണ്ടാണ് 2026- 27 വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നത് .
കേന്ദ്ര-സംസ്ഥാന ഫണ്ടുകളും ,കെ എസ് ഡബ്ലിയു, എം പി ,ശുചിത്വ മിഷൻ ,കേന്ദ്ര ധനകാര്യ കമ്മീഷൻ അവാർഡ് ഹെൽത്ത് ഗ്രാൻഡ് ,ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ മുതലായ സ്രോതസ്സുകളിൽ നിന്നുമുള്ള ഫണ്ടുകളും ക്രിയാത്മകമായി വിനിയോഗിക്കുന്ന തരത്തിലാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത് .
പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആസൂത്രണ സമിതി വർക്കിംഗ് ഗ്രൂപ്പുകൾ ,നിർവഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ ,ഭിന്നശേഷിക്കാരുടെ പൊതുസഭ, ഊരുകൂട്ടങ്ങൾ, വാർഡ് സഭകൾ ,സ്റ്റാൻഡിങ് കമ്മിറ്റികൾ മുതലായവയിൽ നിന്നും ചർച്ച ചെയ്ത ഉരുതിരിഞ്ഞു വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് കരട് വാർഷിക പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്.
പദ്ധതി രേഖ സെമിനാറിൽ ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും ആയി സമർപ്പിച്ചു.
കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ചാണ് സെമിനാർ സംഘടിപ്പിച്ചത് .
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി സെമിനാർ ഉദ്ഘാടനം ചെയ്തു.
വികസന സെമിനാറിൽ വിവിധ മേഖലകളിൽ ഉള്ള ആളുകൾ പങ്കെടുത്തു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷയായിരുന്നു .
നഗരസഭ കൗൺസിലർമാർ ,ജീവനക്കാർ , വികസന സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു













































































