6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

വധഭീഷണി; ഇടുക്കിയിലെ സിപിഐ നേതാക്കൾക്കെതിരെ മുൻ ലോക്കൽ കമ്മിറ്റി അംഗം



അഴിമതിക്കെതിരെ പരാതി നല്‍കിയതിന് സിപിഐ ഇടുക്കി ജില്ലാ നേതാക്കള്‍ വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം. എം.കരുണാകരന്‍ നായരാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. സി.കെ.കൃഷ്ണൻകുട്ടി, വി.കെ. ധനപാല്‍, കെ.കെ. സജികുമാര്‍ എന്നിവര്‍ക്കെതിരെയാണു പരാതി. 

സിപിഐ വണ്ടൻമേട് മുൻ ലോക്കൽ കമ്മിറ്റി അംഗമാണ് 80 വയസ്സുകാരനായ കരുണാകരൻ നായർ. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, പണം വാങ്ങി വഞ്ചിക്കൽ അടക്കം 18 പരാതികൾ ഈ മൂന്ന് നേതാക്കൾക്കെതിരെ കരുണാകരൻ നായർ മുൻപു സിപിഐ ജില്ലാ സെക്രട്ടറിക്കും നൽ‌കിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ തന്നെ അപായപ്പെടുത്താൻ നേതാക്കൾതന്നെ ശ്രമിക്കുന്നതായായാണ് ആരോപണം. തന്റെ വീടും പരിസരവും നിരീക്ഷണത്തിലാണെന്നും പരാതിയിൽ പറയുന്നു.

English Summary: CPI former LC member files case on death threat against district commettee members 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!