പട്ടയ ഓഫിസുകള്‍ നിര്‍ത്തലാക്കാനുള്ള നിക്കം ഉപേക്ഷിക്കണം;എന്‍.ജി.ഒ അസോസിയേഷന്‍
നെടുംങ്കണ്ടം: ജില്ലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനായി അനുവദിച്ച പട്ടയ ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ നെടുങ്കണ്ടം, രാജകുമാരി , മുരിക്കാശ്ശേരി, ഇടുക്കി ,കട്ടപ്പന, കരിമണ്ണൂര്‍ തുടങ്ങിയ പട്ടയ ഓഫീസുകളാണ് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത്.
1964, 1993 റൂളുകള്‍ അനുസരിച്ച് പട്ടയം നല്‍ക്കുന്നതിനാണ് ഈ ഓഫിസുകള്‍ തുടങ്ങിയത്. ഇനിയും ജില്ലയില്‍ നിരവധി പ്രദേശങ്ങളില്‍ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കാനുണ്ട്. പത്ത് ചെയിന്‍ മേഖലയിലും ഷോപ്പ് സൈറ്റ് ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളിലെ ആളുകള്‍ക്കാണ് പട്ടയം ലഭ്യാമാക്കനുള്ളത്. എന്നിരിക്കെ ഓഫിസുകള്‍ നിര്‍ത്തലാക്കുമ്പോള്‍ ഏകദേശം 250-ഓളം തസ്തികള്‍ ഇല്ലാതാക്കും. 2021 ജനവരിവരെ മാത്രമേ ഈ ഓഫിസകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നുള്ളു.
അതിനാല്‍ ഇവിടങ്ങളിലെ തഹസില്‍ദാര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ശമ്പളം ലഭിച്ചിട്ട് ഒന്‍പത് മാസമായി. ഈ ഓഫിസുകളിലെ ജീവനക്കാര്‍ക്ക് ശബളം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും, പട്ടയ ഓഫിസുകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍ക്കി പട്ടയ ഓഫിസുകള്‍ നിലനിര്‍ത്തി പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിച്ച് മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രാജേഷ് ബേബി, ഭാരവാഹികളായ ശിഹാബ് പരീത്, ബിജു തോമസ്, ഡോളികുട്ടി ജോസഫ്, പി.കെ.യുനിസ്, സി.എസ്.ഷെമിര്‍, കെ.സി.ബിനോയി, എം.എ.ആന്റണി, വിന്‍സന്റ് തോമസ്, പി.കെ.ഹരിദാസ്, സി.എം.രാധകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.