പച്ചപിടിച്ച് വാഗമണ്‍ ടൂറിസം
വാഗമണ്‍: നീണ്ട ഒരു ഇടവേളക്ക് ശേഷം വാഗമണ്ണില്‍ ടൂറിസം പച്ചപ്പിടിച്ച് തുടങ്ങി. കോവിഡ് നിയന്ത്രണം മൂലം ഓഗസ്റ്റ് മാസം മുതല്‍ വാഗമണ്ണിലെ ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണ വിധേയമായി സഞ്ചാരികളെത്തി തുടങ്ങി. ഇപ്പോള്‍ നിയന്ത്രണം നീക്കിയത് മൂലം ഈക്കഴിഞ്ഞ അവധി ദിനത്തില്‍ മാത്രം ഡി.ടി.പി.സിയുടെ കേന്ദ്രങ്ങളില്‍ ഒന്നരലക്ഷത്തിന്റെ വരുമാനം ലഭിച്ചു. മൊട്ടക്കുന്ന്, പൈന്‍വാലി കേന്ദ്രങ്ങളില്‍ നൂറുകണക്കിന് പ്രദേശവാസികള്‍ ര്‍ ഹോം മെയിഡ് ഐറ്റങ്ങള്‍ വിറ്റാണ് ഉപജീവനം നടത്തി വരുന്നത് .
ഇതിന് പുറമേ, വെടിക്കുഴി,കോലാഹലമേട്, വാഗമണ്‍ ടൗണ്‍, പ്രധാനപാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാഗമണ്ണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോംസേ്റ്റ, റിസ്സോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെല്ലാം മുന്‍കൂട്ടി ബുക്കിങ് ലഭിച്ചിട്ടുണ്ട്. മാസങ്ങളായി ഓടാതെ കിടന്ന ടാക്‌സി വാഹനങ്ങള്‍ അനക്കം വച്ചുതുടങ്ങി. എത്തുന്ന സഞ്ചാരികളില്‍ വലിയൊരു വിഭാഗം ഉളുപ്പൂണിക്ക് ജീപ്പ് സവാരി നടത്തിയതിന് ശേഷമേ തിരികേ പോകാറുള്ളൂ.
പഴയതുപോലെ ഇനി സഞ്ചാരികള്‍ എത്തുന്നതോടെ വാഗമണ്ണിലെ ടൂറിസം മേഖല പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും