നാട്ടുവാര്‍ത്തകള്‍
സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും അപേക്ഷയും; വാടകവീടിനും റേഷൻ കാർഡ്
തിരുവനന്തപുരം ∙ വാടക വീടുകളിൽ താമസിക്കുന്നവർ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ റേഷന്‍ കാർഡ് അനുവദിക്കാൻ ഉത്തരവ്. സാധുവായ വാടക കരാറോ ഉടമയുടെ സമ്മതപത്രമോ ആവശ്യമില്ല.
അപേക്ഷകന്റെയും മറ്റ് അംഗങ്ങളുടെയും ആധാർ കാർഡ് പരിശോധിച്ച് നിലവിൽ മറ്റൊരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലെന്നു ഉറപ്പുവരുത്തി കാർഡുകൾ അനുവദിക്കാം. ഇത്തരം റേഷൻ കാർഡ് തിരിച്ചറിയൽ രേഖയായോ മറ്റു ആനുകൂല്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയില്ല.
English Summary : Mandatory things for allowing ration cards to those living in rented homes