ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിനെ പോലീസ് മർദ്ദിച്ചുവെന്നാരോപിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി

ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കെതിരെ ഇടുക്കി താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണക്ക് നേതൃത്വം നൽകിയ ഡി സി സി പ്രസിഡണ്ട് സി പി മാത്യുവിനെ മർദ്ദിച്ചുവെന്നാരോപിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ആയുധം കൊണ്ട് ഭീരുവായ ഭരണാധികാരിയാണ് പിണറായി വിജയൻ. ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കെതിരെ തെരുവിൽ പോരാട്ടം നടത്തിയ സി പി മാത്യുവിനെതിരെ പോലീസ് നടത്തിയ കിരതമായ അക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അഴിമതിക്കെതിരെ സമരം ചെയ്യുന്ന ജനകീയ നേതാവായ സി പി മാത്യുവിനെ പോലീസിന്റെ
ലാത്തിക്കും കണ്ണീർവാതകത്തിനും തകർക്കാൻ കഴിയില്ല എന്നും ശക്തമായ ജനകീയ സമരം ഉണ്ടാവുമെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, പൊന്നപ്പൻ അഞ്ചപ്ര, ബെന്നി അല്ലേഷ്, ബേബി വടയാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.









































































