Idukki വാര്‍ത്തകള്‍
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് മുൻ അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി

വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം ആയിരുന്ന 57 ആം മൈലിൽ താമസിക്കുന്ന വല്യാനയിൽ വീട്ടിൽ ബോബൻ ( 66) നെ ആണ് വീടിന്റെ വിറകു പുരയ്ക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് ‘
കഴുത്തിൽ കയർ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്.
ആത്മഹത്യ ചെയ്തതിനുശേഷം കയർ പൊട്ടിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ അംഗമായിരുന്നു ബോബൻ…
പോലീസ് സ്ഥലത്തെ ഇൻവെസ്റ്റ് തയ്യാറാക്കി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്……
ഭാര്യ ബീന, മക്കൾ ബിബിൻ,അബിൻ,എബിന
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056













































































