ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിനു മുമ്പ് യുവമോർച്ചയുടെ സ്വച്ച് ഭാരത്..
രഘുപതി പാടി പുഷ്പാർച്ചന നടത്തി ബിജെപി പ്രവർത്തകർ
കട്ടപ്പന. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം രാജ്യം ആഘോഷിക്കുന്ന വേളയിലും ഗുജറാത്ത് മുഖ്യമന്ത്രി മുതൽ ഭാരതത്തിൻ്റെ പ്രധാനമന്ത്രിപദം വരെയുള്ള നരേന്ദ്രമോദിയുടെ ഭരണ ചുമതലകളുടെ ഇരുപത് വർഷം തികയുന്നതിൻ്റെ ആഘോഷങ്ങൾ നടന്നുവരുന്ന സമയത്തും കടന്നുവന്ന ഗാന്ധിജയന്തി ദിനം ബിജെപിയുടെ നേതൃത്വത്തിൽ രാജ്യമാകെ ആകെ വിപുലമായ പരിപാടികളോടെ കൂടി ആഘോഷിക്കുകയാണ്.
“സേവാഹി സമർപ്പൺ ” എന്നപേരിൽ നടത്തപ്പെടുന്ന പരിപാടിയുടെ ഭാഗമായി ബിജെപി യുവമോർച്ച പ്രവർത്തകർ ഗാന്ധിജയന്തി ദിനത്തിൽ കട്ടപ്പനയിലെ ഗാന്ധി സ്ക്വയറിൽ സ്ഥിതിചെയ്യുന്ന ഗാന്ധി ശിലയും പരിസരവും ശുചീകരിച്ചു. മോട്ടോർ പമ്പ് ലൂടെ സോപ്പുപൊടി ഉപയോഗിച്ച് പൂർണ്ണമായി കഴുകി തുടച്ച് വൃത്തിയാക്കിയതിനുശേഷമാണ് പുഷ്പാർച്ചന നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ സ്വച്ഛ് ഭാരത് അഭിയാന് പ്രചരണം നൽകുക എന്ന ലക്ഷ്യം കൂടി ഈ പ്രവർത്തനത്തിൽ ഉണ്ട് എന്ന് പ്രവർത്തകർ പറഞ്ഞു.
സ്വച്ഛഭാരത് പരിപാടി ബിജെപി മേഖലാ സെക്രട്ടറി ജയകുമാർ ഉദ്ഘാടനം ചെയ്തു . പിന്നീട് രഘുപതിരാഘവ പാടി കൊണ്ട് പ്രവർത്തകർ ഗാന്ധി ശിലയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. യുവമോർച്ച ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻ്റ് സനിൽ സഹദേവൻ്റ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ബിജെപി നിയോജകമണ്ഡലം പ്രസിഡൻ്റ് രതീഷ് വരകുമല വൈസ് പ്രസിഡൻ്റ് പ്രസാദ് അമൃതേശ്വരി ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എൻ ഷാജി കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് കെ എൻ പ്രകാശ് ജനറൽ സെക്രട്ടറി എം എൻ മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.