റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി

രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയർത്തി.
ബാന്‍ഡ് സംഘം ഉള്‍പ്പടെ പതിനെട്ട് പ്ലറ്റൂണുകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു.പോലീസ്, വനംവകുപ്പ്, എക്സൈസ്, എന്‍ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്സ്, ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ കട്ടപ്പന സര്‍ക്കാര്‍ കോളേജ്, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, എം ആര്‍ എസ് പൈനാവ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, എസ് എന്‍ എച്ച് എസ് എസ് കഞ്ഞിക്കുഴി, സെന്റ്. മേരിസ് എച്ച് എസ് എസ് മുരിക്കാശേരി, എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുത്തു.
പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, മരിയാപുരം പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവര്‍ക്കാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കിയത്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാവും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ക്ക് പരേഡ് കാണുന്നതിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു..









































































