വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദൈവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും പരിശുദ്ധ കന്യാകമാറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 23, 24,25 തീയതികളിലാണ് നടക്കുന്നത്. തിരുനാളിന് കൊടിയേറ്റിനും
തുടർന്ന് നടന്ന തിരുനാൾ കുർബാനക്കും ഇടുക്കി രുപത മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ. ജോസ് കരിവേലിക്കൽ നേതൃത്വം നൽകി.
24 ശനിയാഴ്ച്ച രാവിലെ 6 നും 7 നും വിശുദ്ധ കുർബാന . വൈകിട്ട് 4 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് മെൽബൺ രൂപത കത്തിഡ്രൽ വികാരി ഫാദർ മാത്യൂ അരീപ്ലാക്കൽ മുഖ്യാ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം ഇടുക്കി കവല ചുറ്റി തിരികെ പള്ളിയിലെത്തും.
സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 7 നും 8 നും 9 നും വിശുദ്ധ കുർബാന .
10 മണിക്ക് വാഹന വെഞ്ചരിപ്പ്. വൈകിട്ട് 4 മണിക് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് ഫാദർ ജോജു CSTമുഖ്യ കാർമ്മികനായിരിക്കും’
ഫാദർ റോയി കണ്ണംച്ചിറ CMI സന്ദേശം നൽകും. വൈകിട്ട് 7.30 ന് തിരുവനന്തപുരം ജോസ്കോ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
















































































































