Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിദ്യാഭ്യാസ മേഖലയിൽ പുതിയ കുതിച്ചുചാട്ടവുമായി ഗ്രേസ് ആക്സിസ് ഇന്റർനാഷണൽ; ഇടുക്കിയിൽ മൂന്നാമത് ബ്രാഞ്ച് കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു



വിദ്യാഭ്യാസ മേഖലയിൽ പുതിയ കുതിച്ചുചാട്ടവുമായി  ഗ്രേസ് ആക്സിസ് ഇന്റർനാഷണൽ. ഇടുക്കിയിൽ മൂന്നാമത് ബ്രാഞ്ച് കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. 2002-ൽ പ്രവർത്തനമാരംഭിച്ച പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ഗ്രേസ് ആക്സിസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്നാമത് ബ്രാഞ്ച് ഇടുക്കിയിൽ പ്രവർത്തനം തുടങ്ങി.  2025-ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയ ഗ്രേസ് ആക്സിസിന്റെ പുതിയ ശാഖ കട്ടപ്പന ഇടുക്കിക്ക വല ബൈപ്പാസ് റോഡിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ എറണാകുളം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് മികച്ച സേവനങ്ങൾ കമ്പനി നൽകിവരുന്നു. 2027-ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകൾ വ്യാപിപ്പിക്കുക എന്നതാണ് ഗ്രേസ് ആക്സിസിന്റെ ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിദേശ പഠന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യൂണിവേഴ്സിറ്റികളിലേക്ക് നേരിട്ടുള്ള പേയ്മെന്റ് സൗകര്യവും, മൂന്ന് മാസത്തെ വിപുലമായ സർവേയിലൂടെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠന ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള അവസരവും ഇവിടെ ലഭ്യമാണ്. എസ്എസ്എൽസി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് വിദേശ പഠനത്തിനായി അപേക്ഷിക്കാവുന്നതാണ്. കൂടാതെ, ഗുണനിലവാരമുള്ള പഠനോപകരണങ്ങളും വിദഗ്ധരായ അധ്യാപകരും നയിക്കുന്ന 100% ഓഫ്‌ലൈൻ അബാക്കസ് പരിശീലനവും
ഗ്രേസ് ആക്സിസിന്റെ പ്രത്യേകതയാണ്.ഇടുക്കിബ്രാഞ്ച് ഇടുക്കി കവല, കട്ടപ്പന ബൈപാസ് റോഡിൽ ആണ് ആരംഭിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ സോണിയ ജെയ്ബി,
ഗ്രേസ് ആക്സിസ് ഇന്റർനാഷണൽ
എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീജിത്ത് എം എസ് , ഗ്രേസ് ആക്സിസ് ഇന്റർനാഷണൽ
ചെയർമാൻ സനു പ്രസാദ്,
പുഷ്പ ലഷ്മി എന്നിവർ സംസാരിച്ചു. കൂടുതൽ അറിയുന്നതിനായി Website : www.graceaxis.in www.graceaxis.org









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!