ജെ. പി. എം. കോളേജിൽ കായികമേളയ്ക്ക് തിരിതെളിഞ്ഞു

ലബ്ബക്കട: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ കായികമേളയുടെ ഉദ്ഘാടനം സൗത്ത് ഏഷ്യൻ സാംമ്പോ ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവായ ഹരീഷ് വിജയൻ നിർവ്വഹിച്ചു. കായികമേളയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ മാർച്ചുപാസ്റ്റിന് സല്യൂട്ട് നൽകി. സംസ്ഥാന സ്കൂൾ സ്പോട്സ് മീറ്റ് സ്വർണ്ണമെഡൽ ജേതാവായ കുമാരി ദേവപ്രിയ ഷൈബു ദീപശിഖ ഏറ്റുവാങ്ങി.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി, കോളേജ് ബർസാർ ഫാ. ചാൾസ് തോമസ് സി. എസ്. ടി. എന്നിവർ ആശംസകളർപ്പിച്ചു.
പരിപാടിയിൽ കോളേജ് യൂണിയൻ അഡ്വൈസർ അഖിൽ കുമാർ എം. സ്വാഗതമാശംസിക്കുകയും കോളേജ് യൂണിയൻ ചെയർമാൻ എബി മാനുവൽ റോയി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മാർച്ച് പാസ്റ്റ്, ലോങ്ങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, റിലേ, 5000 മീറ്റർ, 1500 മീറ്റർ, 400 മീറ്റർ, 200 മീറ്റർ, 100 മീറ്റർ തുടങ്ങിയ വിവിധ മത്സരയിനങ്ങളിൽ എഴുന്നൂറോളം വിദ്യാർത്ഥികൾ കായികമേളയിൽ മാറ്റുരച്ചു.









































































