കേരളത്തിൽ കാട്ടാനയുടെ ആക്രമണം ഏറെ ആശങ്ക ജനകം. കർഷക യൂണിയൻ (എം)
കേരളത്തിൽ വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ പൊലിയുന്ന പാവപ്പെട്ട കൃഷിക്കാരുടെയും, തൊഴിലാളികളുടെയും എണ്ണം പ്രതിദിനം വർദ്ധിച്ചു വരുന്നത് ഏറെ ആശങ്ക ഉണർത്തുന്നു എന്ന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ല കമറ്റി ആരോപിച്ചു.
നാണ്യവിളകളുടെ വിലയിടിവും, കാലാവസ്ഥ വ്യധിയാനവും, അവശ്യസാധനങ്ങളുടെ അമിതമായ വില വർദ്ധനവും കർഷകരെ നാശത്തിലേക്ക് നയിക്കുന്ന ഈ സമയത്ത് വന്യമൃഗങ്ങളുടെ ആക്രമണം കൂടി ആകുമ്പോൾ ആത്മഹത്യയല്ലാതെ കർഷകർക്ക് മുന്നിൽ മറ്റു പോം വഴിയില്ല. ഇടുക്കി ജില്ലയിൽ കാട്ടാനയുടെ ആക്രമണം അതി രൂക്ഷമായിരിക്കുന്നു നിരവധി വിലപ്പെട്ട ജീവനുകൾ ആനയുടെ ആക്രമണത്തിൽ ഹോമിക്കപ്പെട്ട് നിരവധി കുടുംബങ്ങൾ ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ട് അനാഥമാകുന്ന ദയനീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആയതിനാൽ അടിയന്തിരമായി വനം വകുപ്പ് ഇടപെടണം വകുപ്പ് മന്ത്രി പ്രശ്നമേഖലകൾ സന്ദർശിച്ച് അടിയന്തിരമായി പ്രശ്ന പരിഹാരത്തിന് ഗവൺമെന്റ് ഇടപെടണമെന്ന് കർഷക യൂണിയൻ ഇടുക്കി ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോപത്തിന് നേതൃത്വം കൊടുക്കുമെന്നും കമ്മറ്റി മുന്നറിപ്പു നൽകി. ജില്ല പ്രസിഡന്റ് ബിജു ഐക്കര അദ്ധ്യക്ഷത വഹിച്ച നേതൃയോഗം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംക്കോട്ട് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഭാരവാഹികളായ സജി മൈലാടി, ജിജി വാളിയാങ്കൽ, തങ്കച്ചൻ മരോട്ടി മൂട്ടിൽ, സിബി കിഴക്കേമുറി, ജോർജ് മാക്സിൻ , അനീഷ് കടകം മാക്കൽ, വിൻസ് കളപ്പുര, ബിനോയ് കുളത്തുങ്കൽ, തോമസ് പൊട്ടം പ്ലാക്കൽ, നിയോജക മണ്ഡലം പ്രസിഡുമാരായ കുര്യാച്ചൻ പൊന്നാമറ്റം, ജോസഫ് പെരുവിലം കാട്ട്, സണ്ണി കുഴിയം പ്ലാവിൽ , തോമസ് ഉള്ളാട്ട്, റോയ് T ഏലിയാസ് എന്നിവർ പ്രസംഗിച്ചു.