Idukki വാര്‍ത്തകള്‍
അണക്കരയിൽ ജനുവരി 10 ന് ഓപ്പൺ ചെസ്സ് ടൂർണമെന്റ്

റോട്ടറി ക്ലബ് ഓഫ് അണക്കരയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് അഖില കേരള ഓപ്പൺ ചെസ്സ് ടൂർണമെൻ്റ് ജനുവരി 10ന് രാവിലെ 9 മണി മുതൽ അച്ചൂസ് ബിൽഡിംഗിൽ വെച്ച് നടക്കും. ഓപ്പൺ കാറ്റഗറി, അണ്ടർ 16 കാറ്റഗറി, അണ്ടർ 12 കാറ്റഗറി എന്നിവയിൽ നടക്കുന്ന മത്സരങ്ങളിൽ ഒന്ന് മുതൽ 10 വരെ ഉള്ള വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും നൽകും. ഒപ്പം മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ആൻസി ജെയിംസ് നിർവഹിക്കും, സമാപന സമ്മേളനം ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റെജിമോൾ ഷിബി ഉദ്ഘാടനം ചെയ്യും, ക്ലബ് പ്രസിഡൻ്റ് ബിജോ ചാണ്ടി അദ്ധ്യക്ഷത വഹിക്കും
കുടുതൽ വിവരങ്ങൾക്ക് : 9447901316, 9447382522 എന്നി നമ്പറുകൾ ബന്ധപ്പെടുക













































































