Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
ആരോഗ്യംപ്രധാന വാര്‍ത്തകള്‍

കഴിഞ്ഞ ആറ്​ മാസത്തിനിടയില്‍ രാജ്യത്ത് ആദ്യമായി ​ കോവിഡ്​ കേസുകള്‍ ഇരുപതിനായിരത്തിന്​ ​ താഴെ



ന്യൂഡല്‍ഹി: കഴിഞ്ഞ ആറ്​ മാസത്തിനിടയില്‍ രാജ്യത്ത്​ കോവിഡ്​ കേസുകള്‍ ആദ്യമായി ഇരുപതിനായിരത്തിന്​ ​ താഴെയെത്തി ചൊവ്വാഴ്ച 18,795 കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. തിങ്കളാഴ്ച 26,041 കേസുകളായിരുന്നു. ഇതില്‍നിന്ന്​ കുത്തനെയുള്ള ഇടിവാണ്​ ഇന്ന്​ രേഖപ്പെടുത്തിയത്​. 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസമിത്​ 276 മരണങ്ങളായിരുന്നു.


കേരളം -11,699, മിസോറാം -1,846, തമിഴ്നാട് 1,657, ആന്ധ്രാപ്രദേശ് 618, കര്‍ണാടക 504 എന്നിങ്ങനെയാണ്​ കോവിഡ്​ കേസുകള്‍ കൂടുതലുള്ള ആദ്യ അഞ്ച്​ സംസ്​ഥാനങ്ങള്‍. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്​ 86.86 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്​. പുതിയ കേസുകളില്‍ 62.25 ശതമാനവും കേരളത്തിലാണ്.
കഴിഞ്ഞദിവസം ഒരു കോടിക്ക്​ മുകളില്‍ വാക്​സിനാണ്​ രാജ്യത്ത്​ നല്‍കിയത്​. ഇതോടെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 86 കോടി കവിഞ്ഞു.


രാജ്യത്ത്​ ഇതുവരെ 3,36,97,581 കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുള്ളത്​. നിലവില്‍ 2,92,206 പേര്‍ ചികിത്സയിലുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം 26,030 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 3,29,58,002 ആയി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌, രാജ്യത്ത്​ രോഗം ഭേദമായവരുടെ നിരക്ക് 97.81 ശതമാനമാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!